ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒന്‍പതു പേര് കൊല്ലപെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു. പാക്കിസ്ഥാന്റെ വടക്കു പറിഞ്ഞാറ് ഭാഗത്ത് അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രദേശമായ ഖുരമിലുള്ള ആന്റി താലിബാന് കാമാണ്ടറുടെ ആസ്ഥാനത്തിന്റെ പ്രവേശന കവടത്തിലായിരുന്നു സ്ഫോടനം നടന്നത് .
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്റെ അഫ്ഗാന് മേഘലയിലുള്ള തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ക്കെതിരെ കഴിഞ്ഞ കുറേ മാസങ്ങളായി നിരവധി ആക്രമങ്ങള്‍ ഉണ്ടായിടുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ പതിമൂന്നോളം പോലീസുകാരെ കഴുത്തറുത്തു കൊന്നിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: