ഐസ്വാള്‍: മിസോറാമില്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 പേര് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെ ഐസ്വാളില് നിന്നും 100 കിലോമീറ്റര്‍ അകലെ കീഫാംഗ് ഗ്രാമത്തിലാണ് അപകടം. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
17 പേര് സംഭവസ്ഥലത്തും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ ഐസ്വാള്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. കടുത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കീഫാംഗ് മേഖലയില്‍ ആഴമേറിയ കൊക്ക രൂപപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: