ന്യൂദല്‍ഹി: ഹിന്ദുദേവതയായ കാളിയെ അശ്ലീല കഥാപാത്രമാക്കി വീഡിയോ ഗെയിമില്‍ ചിത്രീകരിച്ചത് വിവാദമായി. യുഎസ് കമ്പനിയായ ഹായ് റേസ് സ്റ്റുഡിയോസ് നിര്‍മിച്ച സ്മൈറ്റ് എന്ന വീഡിയോ ഗെയിമിലാണ് കാളിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. പുരാണ യുദ്ധക്കളത്തെ ഉദ്ധരിച്ചുള്ള സ്മൈറ്റ് ഓണ്‍ലൈന്‍ ഗെയിമില്‍ വാമനന്, അഗ്നി തുടങ്ങി നിരവധി ദേവീദേവന്മാര് കഥാപാത്രങ്ങളായുണ്ട്. ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നു. ഹിന്ദു സംഘടനകള്‍ക്കൊപ്പം ഇതര മതസംഘടനകളും ഗെയിം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടത് സംഭവം വന്വിവാദമക്കാന് ഇടയായി.
കോടിക്കണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്ന കാളിദേവിയെ അശ്ലീല താരമായി ചിത്രീകരിച്ചത് ഹിന്ദുവിശ്വാസത്തേയും ഹിന്ദുക്കളേയും അപമാനിക്കുന്നതിന് തുല്യാണെന്ന് ഹിന്ദു ജാഗ്രതി മഞ്ച് അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ വകവയ്ക്കുന്നില്ലെന്നാണ് കമ്പനിയുടെ നിലപാട്. വൈവിധ്യമാര്‍ന്നതാണ് ഹിന്ദുമതമെന്ന് ഹൈ-റെസ് സ്റ്റുഡിയോ സിഒഒ ടോഡ് ഹാരിസ് വ്യക്തമാക്കി. ഗെയിമിലുള്ളത് ദൈവങ്ങളുടെ രൂപമെന്നത് വ്യാഖ്യാനമാണ്. അല്ലെന്നും വാദിക്കാം. ഇത്തരം നിരവധി രൂപങ്ങളെ ഗെയിമുകളില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ഹാരിസ് ഭീഷണിമുഴക്കി.
ഹിന്ദുമത വികാരങ്ങളെ വ്രണപ്പെടുത്തിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വീഡിയോ ഗെയിമില്‍നിന്ന് ദൈവങ്ങളുടെ കഥാപാത്രങ്ങള്‍ പിന്‍വലിക്കണമെന്ന് നിരവധി ഹിന്ദുമത സംഘടനകള്‍ ആവശ്യപ്പെട്ടു. വിശ്വാസങ്ങളെ മാനിക്കുന്ന തരത്തിലുള്ളതായിരിക്കണം പ്രവര്‍ത്തനങ്ങളെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: