ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധവേളയില് പതിനായിരത്തോളം ജൂതന്മാരെ നാസി കൊലയറകളിലേക്ക് അയച്ച ലഡിസ്ലോവ് സിസിക്-സറ്റാറി അറസ്റ്റില്‍. ഏഴ് പതിറ്റാണ്ടിലേറെ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. യുദ്ധം അവസാനിച്ചതോടെ യൂറോപ്പില്‍നിന്ന് ഒളിച്ചോടി പല സ്ഥലങ്ങളിലുമായി അജ്ഞാതവാസത്തിലായിരുന്നു ഇയാള്‍. യുദ്ധകുറ്റങ്ങള്‍ക്ക് കോടതിഇയാള്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
97 കാരനായ സറ്റാറി ഹംഗറിയില്‍ ഒറ്റക്കായിരുന്നു താമസം. ഇയാള്‍ ഇത്രയും വലിയ കുറ്റക്കാരനാണെന്ന് അയല്വാസികള്ക്കറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ലൊവാക്യന്‍ പട്ടണമായ കസ്സയില് ജൂത തടങ്കല്‍ പാളയത്തിന്റെ മേധാവിയായിരുന്നു സറ്റാറി. അവിടെ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയമാക്കിയശേഷം ജൂത തടവുകാരെ ഓഷ്വിസിലും മറ്റുമുള്ള നാസി കൊലയറകളിലേക്ക് വിട്ടയച്ച ആളാണ് സറ്റാറിയെന്ന് നാസി കുറ്റവാളികളെ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് എഫ്രേം സുറോഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: