വാഷിംഗ്ടണ്‍; യുഎസ് നാവിക കപ്പലില്‍നിന്ന് വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ച സംഭവം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് അമേരിക്ക ഇന്ത്യക്ക് ഉറപ്പ് നല്കി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും അമേരിക്ക വ്യക്തമാക്കി.
ജൂലൈ 16 ന് ദുബായ് തീരക്കടലില്‍ യുഎസ് നാവിക കപ്പലില്‍നിന്ന് വെടിയേറ്റാണ് ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്ന് അമേരിക്ക സമ്മതിച്ചിരുന്നു. യുഎസ് അണ്ടര്‍ സെക്രട്ടറി വെന്‍ഡി ഷെര്‍മാനാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള തീരുമാനം അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിന് രേഖാ മൂലം അറിയിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. വെടിവെയ്പ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അദ്ദേഹം നിരുപമറാവുവിനെക്കണ്ട് ദുഃഖം രേഖപ്പെടുത്തിയിരുന്നു.
അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിലക്കും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ടും അന്വേഷണം ആരംഭിച്ചതായും സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യക്ക് കൈമാറുമെന്നും അമേരിക്കന്‍ എംബസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: