വാഷിംഗ്ടണ്‍: പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ദുര്‍ഭരണത്തെ പിന്തുണക്കരുതെന്ന് റഷ്യയോട് അമേരിക്ക. കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയിലുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് പ്രസിഡന്റ് ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്തി. അസദ് ഭരണകൂടത്തിനെതിരെ പിന്തുണക്കരുതെന്നും എന്നാല്‍ പിന്തുണ നല്കുന്ന പക്ഷം ഇത് ചരിത്രത്തിന്റെ തെറ്റായ വശത്തായിരിക്കും സ്ഥാനം പിടിക്കുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
പുടിനുമായി ഫോണിലൂടെയാണ് ചര്‍ച്ച നടത്തിയതെന്നും എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെ കാര്‍ണി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റഷ്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്ക നിരന്തരമായി നടത്താറുണ്ട്. തങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അസദ് ഭരണകൂടവുമായി നല്ല ബന്ധം സ്ഥാപിക്കുവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ചരിത്രത്തില്‍ തെറ്റായ വഴിയിലേക്കാണ് നിങ്ങള്‍ പോകുന്നതെന്നും സിറിയയുമായും സിറിയയിലെ ജനങ്ങളുമായും ബന്ധം തുടരുവാനാണ് റഷ്യയുടെ തീരുമാനമെങ്കില്‍ അതൊരു പക്ഷെ നല്ല തീരുമാനമായിരിക്കും. സിറിയയുടെ ഭാവിയില്‍ ഒരിക്കലും അസദ് ഉണ്ടായിരിക്കില്ലെന്നും കാര്‍ണി പറഞ്ഞു.
അക്രമമാണ് ഏതൊരു പ്രശ്നത്തിന്റെയും പരിഹാരമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ അനുദിനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഭാവി ഒരു ജനാധിപത്യ മാര്‍ഗത്തിലൂടെ തീരുമാനിക്കുവാനാണ് സിറിയന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. രാജ്യത്ത് ഒരു രാഷ്ട്രീയ മാറ്റം വരുവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച സിറിയയിലുണ്ടായ ആക്രമണത്തില്‍ പ്രതിരോധ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. അസദിന്റെ പൂര്‍ണ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 200 പേര് കൊല്ലപ്പെട്ടുവെന്ന് എന്‍ജിഒ അറിയിച്ചു. പ്രതിരോധമന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 200 പേരാണ് കൊല്ലപ്പെട്ടതെന്ന് എന്‍ജിഒ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടോടെയാണ് രാജ്യത്തെ സുരക്ഷാ ആസ്ഥാനത്തിനു നേരെ ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തില്‍നിന്ന് പ്രസിഡന്റ് അസദ് രക്ഷപ്പെട്ടിരുന്നു. സിറിയയില്‍ യുഎന്‍ നിരീക്ഷകര്‍ തുടരുന്നത് സംബന്ധിച്ച് രക്ഷാസമിതി വെള്ളിയാഴ്ചകളില്‍ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് 16 മാസമായി നടക്കുന്ന ജനാധിപത്യ പോരാട്ടത്തിനിടയില്‍ ഇതാദ്യമായാണ് അസദിന്റെ അധികാര കേന്ദ്രത്തിനുനേരെ വിമതര്‍ ആക്രമണം അഴിച്ചുവിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: