വാഷിംഗ്ടണ്‍: എച്ച്ഐവിക്ക് എതിരെയുള്ള പോരാട്ടത്തില്‍ ദരിദ്ര രാഷ്ട്രങ്ങള്‍ വിജയിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ലോകത്തിലെ ദരിദ്ര രാജ്യങ്ങളില്‍ എയ്ഡ്സിനെതിരായ ചികിത്സകള്‍ വിജയിക്കുന്നുണ്ടെന്നും ഇതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒരു പുതുയുഗമാണ്. എച്ച്ഐവിക്ക് എതിരായുള്ള ചികിത്സയുടെ പുതുയുഗമാണ്, പ്രതിരോധത്തിന്റെ പുതുയുഗമാണ്. തന്റെ വ്യക്തിപരമായ വിശ്വാസമാണിതെന്നും യുഎന്‍ എയ്ഡ്സ് പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മൈക്കല്‍ സിഡിബി പറഞ്ഞു.
കഴിഞ്ഞവര്‍ഷം ലോകത്തിലാകമാനം 32.4 മില്ല്യണ്‍ ജനതയാണ് എയ്ഡ്സ് ബാധിതരായി ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ നിസാര വര്‍ധനവാണ് ഉണ്ടായത്. ഇതില്‍ നല്ല രീതിയിലുള്ള ചികിത്സയുടെ ഭാഗമായി പല രോഗികളും ദീര്‍ഘകാലം ജീവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂരിഭാഗം വരുന്ന എയ്ഡ്സ് ബാധിതരും ദരിദ്ര രാഷ്ട്രങ്ങളിലാണ് ഉള്ളത്. ഇതില്‍ എട്ട് ലക്ഷം ജനങ്ങള്‍ കഴിഞ്ഞ വര്‍ഷം ജീവന്‍രക്ഷാ മരുന്ന് സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 ല്‍ 6.6 ദശലക്ഷം ജനതയാണ് മരുന്ന് സ്വീകരിച്ചത്. 2015 ല്‍ എയ്ഡ്സ് ബാധിത രാജ്യങ്ങളിലെ 15 ലക്ഷം ജനങ്ങള്‍ ചികിത്സക്ക് വിധേയരാകുമെന്ന യുഎന്നിന്റെ ലക്ഷ്യത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.
എയ്ഡ്സ് പ്രതിരോധ ചികിത്സ പരമപ്രധാനമായ ഒന്നാണ്. എച്ച്ഐവി ബാധയേറ്റ രോഗികളെ സംരക്ഷിക്കുക മാത്രമല്ല ചികിത്സയിലൂടെ ചെയ്യുന്നത്. മറിച്ച് ദീര്‍ഘകാലം രോഗികള്‍ ആരോഗ്യവാന്മാരായിരിക്കുകയും മറ്റുള്ളവരിലേക്ക് ഈ അണുബാധ പകരുന്നത് കുറയ്ക്കാനും സാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2011 ല്‍ പ്രതീക്ഷച്ചതിലുമധികം ചികിത്സ വര്‍ധിച്ചു. ഒരാളുടെ ജീവന് രക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. വൈറസിനെ പ്രതിരോധിക്കുകയും ലോകത്തുനിന്ന് ഇതിനെ തുടച്ചുനീക്കുകയുമാണ് ചെയ്യുന്നതെന്ന് എയ്ഡ്സ് റിസര്‍ച്ച് സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് ക്രിസ് കോളിന്‍സ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം 1.7 മില്ല്യണ്‍ ജനതയാണ് എയ്ഡ്സ് രോഗബാധയേറ്റ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം 2.5 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് എച്ച്ഐവി അണുബാധയേറ്റത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ലോകത്താകമാനം എച്ച്ഐവി ബാധയേറ്റവരുടെ നിരക്കില്‍ 20 ശതമാനം കുറവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എച്ച്ഐവി ബാധയേറ്റ ഗര്‍ഭിണികളില്‍നിന്നും അവരുടെ കുട്ടികളിലേക്ക് എയ്ഡ്സ് പകരുന്നുണ്ടെന്നും 3,30,000 കുട്ടികള്‍ക്ക് കഴിഞ്ഞവര്‍ഷം എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.
എയ്ഡ്സ് ബാധിത രാജ്യങ്ങളിലേക്ക് 16.8 ബില്ല്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം വിനിയോഗിച്ചത്.
15 നും 24 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ 40 ശതമാനമാണ് എയ്ഡ്സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 1.5 മില്ല്യണ്‍ ഗര്‍ഭിണികളിലും എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: