ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഭൂചലനം അനുഭവപ്പെട്ടു. ഹിന്ദുകുഷ് മലനിരകളിലാണ് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഇതിന്റെ തുടര്‍ചലനങ്ങള്‍ കാശ്മീരിന്റെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു.
ശ്രീനഗറിലും കാശ്മീര്‍ താഴ്വരയിലെ ചില നഗരങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആളുകള്‍ പലരും പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഉച്ചയ്ക്ക് 1.07 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാന്-പാക് അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: