കാണ്‍പുര്‍: സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റന്‍ ലക്ഷ്മി സേഗാളിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ സുഭാഷിണി അലിയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്മി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
കാണ്‍പുരിലെ സിവില്‍ ലൈന്‍സിലെ വസതിയില്‍ ഇന്നു രാവിലെയാണു ഹൃദയാഘാതമുണ്ടായത്. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു ലക്ഷ്മി. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഐഎന്‍എയുടെ റാണി ഝാന്‍സി റെജിമന്റ് നയിച്ചത് ലക്ഷ്മി സേഗാളായിരുന്നു.
ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലക്ഷ്മി സാമൂഹിക സേവന രംഗത്തും സജീവമായിരുന്നു. 1998ല്‍ പത്മവിഭൂഷണ്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: