ഇന്ന്കാഞ്ഞങ്ങാട് : തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും കാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്നും, വിശാലിണ്റ്റെ മരണം പ്രത്യേക അന്വേഷകസംഘത്തിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ ബന്ദിണ്റ്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും ഇന്ന് (19.07.12) വിദ്യാഭ്യാസ ബന്ദ് നടക്കുമെന്ന് എബിവിപി സംസ്ഥാന സമിതി അംഗം എം. രഞ്ജിത് പറഞ്ഞു. ചെങ്ങന്നൂരിലെ എബിവിപി പ്രവര്ത്തകന് വിശാലിണ്റ്റെ വധവുമായി ബന്ധപ്പെട്ട് കേരളത്തിലെ കാമ്പസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും കാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണമെന്നും എന്‍ഡിഎഫ് പോലെയുള്ള സംഘടനകള്‍ വളര്‍ന്നുവരുന്നതും തീവ്രവാദത്തിനും, വിഘടനവാദത്തിനും കാരണമാവുകയും ചെയ്യുന്നതിനെതിരെ നിയമ നിര്‍മ്മാണം ആവശ്യമാണെന്നും അദ്ദേഹം കാഞ്ഞങ്ങാട് നടന്ന സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ എബിവിപി നഗര്‍ സമിതി അംഗം വൈശാഖ് കേളോത്ത് അധ്യക്ഷം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: