ചെങ്ങന്നൂര്‍: ക്രിസ്ത്യന്‍ കോളേജില്‍ നവാഗതര്‍ക്കു സ്വീകരണം നല്‍കവെ എന്‍ഡിഎഫ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് നഗര്‍ ശാരീരിക് പ്രമുഖും എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റുമായിരുന്ന കോട്ട ശ്രീശൈലം വേണുഗോപാല്‍-സതി ദമ്പതികളൂടെ മകന് വിശാല്‍കുമാര്‍ വേണുഗോപാലി (20)ന്റെ മൃതദേഹം പതിനായിരങ്ങളെ സാക്ഷിയാക്കി അഗ്നി ഏറ്റുവാങ്ങി.
രാവിലെ 6ന് മുളക്കുഴ സെഞ്ച്വറി ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി വീട്ടിലെത്തിച്ചപ്പോള്‍ മുതല്‍ വിശാലിന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. ബന്ധുമിത്രാദികള്‍, സംഘപ്രവര്‍ത്തകര്‍, അധ്യാപകര്‍, സഹപാഠികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍, നാട്ടുകാര്‍ തുടങ്ങി പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വിദേശത്തായിരുന്ന വിശാലിന്റെ അച്ഛന് വേണുഗോപാലും അമ്മ സതിയും രാവിലെ ഏഴോടെ വീട്ടിലെത്തിച്ചേര്‍ന്നു. മകന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുമിത്രാദികളും സംഘകാര്യകര്‍ത്താക്കളും വിഷമിച്ചു.
വന്നപ്പോള്‍ മുതല്‍ മൃതദേഹം ചിതയിലേക്ക് എടുക്കുംവരെ മണിക്കൂറൂകളോളം മകന്റെ മുഖത്തേക്കു ഇമവെട്ടാതെ അമ്മ ഇരുന്നത് ഹൃദയഭേദകമായിരുന്നു. മൂന്നോടെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം വീടിന്റെ വലതുഭാഗത്തായി തയ്യാറാക്കിയ ചിതയിലേക്ക് മൃതദേഹമെടുത്തപ്പോള്‍ പതിനായിരങ്ങള്‍ അന്ത്യപ്രണാമം അര്‍പ്പിച്ചു. മാതൃസഹോദരപുത്രന്‍ ചിതയ്ക്ക് തീകൊളുത്തി.
തിങ്കളാഴ്ച രാവിലെയായിരുന്നു എന്‍ഡിഎഫ്-ക്യാംപസ് ഫ്രണ്ട് ഗുണ്ടാസംഘം എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. വിശാലിനെ കൂടാതെ വിഷ്ണുപ്രസാദ് (19), എം.എസ്.ശ്രീജിത്ത് (20) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. പ്രാന്ത സംഘചാലക് പിഇബി മേനോന്, പ്രാന്ത പ്രചാരക് പി.ആര്.ശശിധരന്, മന്ത്രി അടൂര്‍പ്രകാശ്, സഹ പ്രാന്ത പ്രചാരക് കെ.വേണു, സഹകാര്യവാഹ് ശങ്കര്‍റാം, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍, പ്രാന്തീയ സഹസേവാ പ്രമുഖ് കെ.കൃഷ്ണന്‍കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.പി.ഭാര്ഗവന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സഹ സംഘടനാ സെക്രട്ടറി സി.ബാബു, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി എന്‍.ജി.ഉണ്ണികൃഷ്ണന്,സംഘടനാ കാര്യദര്‍ശി എം.സി.വത്സന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സെക്രട്ടറി വി.സുധീര്‍, അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.കെ.കുട്ടന്, എബിവിപി സംസ്ഥാന പ്രസിഡന്റ് പി.ആര്.ബാബു, ദക്ഷിണ ക്ഷേത്രീയ പ്രമുഖ് എന്‍.രവികുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.അനീഷ്കുമാര്‍, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.എന്‍.പങ്കജാക്ഷന്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ജെ.രാജ്മോഹന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: