ന്യുദല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണച്ചതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയോട് വിദ്വേഷമില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.എ.സാംഗ്മ പറഞ്ഞു. സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്കുന്നതില് എല്ലാ പാര്‍ട്ടികള്‍ക്കും അവരവരുടെതായ നിലപാടുണ്ടെന്നും അതില്‍ തനിയ്ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രണബിനെ പിന്തുണയ്ക്കാനുള്ള മമതയുടെ നിലപാടില്‍ തനിയ്ക്ക് നിരാശയില്ലെന്നും പാര്‍ട്ടി നേതാക്കളോട് പിന്തുണ ചോദിക്കേണ്ടത് തന്റെ കടമയാണെന്നും സാംഗ്മ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: