ന്യൂദല്‍ഹി: ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യാക്കാര്‍ക്ക് വിസ ലഭിക്കുന്നതിനുള്ള നയങ്ങളില്‍ അമേരിക്ക ഇളവ് വരുത്തി. ഇതു പ്രകാരം ഏഴു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതിന് അഭിമുഖത്തിന് ഹാജരാകേണ്ടതില്ല.
പ്രത്യേക കാരണങ്ങളാല്‍ നേരത്തെ വിസയ്ക്ക് അപേക്ഷിച്ച് ലഭിക്കാതെ വന്നവര്‍ വീണ്ടും വിസാ ഫീസ് അടയ്ക്കേണ്ടിതില്ലെന്നും അമേരിക്ക അറിയിച്ചു. വീസ അഭിമുഖത്തിനുള്ള കാത്തിരിപ്പിന്റെ സമയദൈര്‍ഘ്യം കുറയ്ക്കാനായി മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നാല്പതിലധികം കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
അപ്രതീക്ഷിതമായി അമേരിക്കയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കുള്ള എമര്‍ജന്‍സി അപ്പോയിന്റ്മെന്റ് മൊഡ്യൂളും പരിഷ്കരിച്ചിട്ടുണ്ട്. ഇതു പ്രകാരം അപേക്ഷകനെ തന്റെ വിസ ലഭിക്കുന്നതിനുള്ള വിവരങ്ങള്‍ ഇ-മെയിലിലൂടെ അറിയിച്ചു കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: