കൊച്ചി: ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകനെ എന്‍ഡിഎഫ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതില്‍ ജില്ലയില്ലെങ്ങും പ്രതിഷേധമിരമ്പി.യുവാക്കളെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായ എന്‍ഡിഎഫിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് താലിബാന്റെ നേരവകാശികള്‍ ആണെന്ന് എബിവിപി എറണാകുളം ജില്ലാ സമിതി അംഗം കെ.എസ്.ശബരീഷ്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന അരുംകൊലക്കെതിരെ എബിവിപി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും, ലൗജിഹാദ് പോലുള്ള ദുഷ് പ്രവൃത്തികള്‍ക്കും നേതൃത്വം നല്കുന്ന ഇവരെ സമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും, യുഡിഎഫ് സര്‍ക്കാരില്‍ അംഗമായ മുസ്ലീം ലീഗിന് ഇവരുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്നും ശബരീഷ് പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിനെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ജനാധിപത്യ വിശ്വാസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോതമംഗലം: ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകനായ വിശാലിനെ എന്‍ഡിഎഫ് തീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോതമംഗലത്തെ വിവിധ കോളേജുകളില്‍ എബിവിപി പഠിപ്പ് മുടക്കി പ്രകടനം നടത്തി.
എംഎ കോളേജ് ജംഗ്ഷനില്‍നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കോതമംഗലം ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് എ.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മുസ്ലീംലീഗിന്റെ ഭരണപിന്തുണയോടെ ക്യാംപസുകളില്‍ ആക്രമണം അഴിച്ചുവിട്ട് വര്‍ഗീയതയും തീവ്രവാദവും വളര്‍ത്താന്‍ ശ്രമിക്കുന്ന എന്‍ഡിഎഫിനെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എബിവിപി നേതാക്കളായ എസ്.അഭിലാഷ്, അമല്‍ ഗോപി, കെ.എസ്.ആഗേഷ് എന്നിവര്‍ നേതൃത്വം നല്കി.
മൂവാറ്റുപുഴ: ചെങ്ങന്നൂര്‍ കൃസ്ത്യന്‍ കോളേജ് കവാടത്തില്‍ എ ബി വി പി പ്രവര്‍ത്തകരെ ആക്രമിച്ച് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എ ബി വി പി, ആര് എസ് എസ് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
വെള്ളൂര്‍ക്കുന്നത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി നെഹ്റുപാര്ക്കില് സമാപിച്ചു. തുടര്‍ന്ന് എം. പി. അപ്പു, ടി. ചന്ദ്രന്, കെ. സി. ബാബു, എച്ച്. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: