കൊച്ചി: ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. ഇനിയുള്ള മുപ്പത്തൊന്നു ദിനങ്ങള്‍ നാടും നഗരവും രാമനാമം കൊണ്ട് മുഖരിതമാകും. തച്ചപ്പുഴ ശ്രീബാലഭദ്ര ദേവീക്ഷേത്രത്തിലെ രാമായണ മാസാചരണം പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് ചെയര്മാന് ടി.കെ.രമേശന് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സുധീഷിന്റെ കാര്‍മികത്വത്തില്‍ കര്‍ക്കിടകം 32വരെ ക്ഷേത്രത്തില്‍ നിര്‍മാല്യം, അഭിഷേകം, ഗണപതിഹോമം, ബാലപരമേശ്വരി പൂജ, ഭദ്രകാളി പൂജ, ഉപദേവതാ പൂജ, ശ്രീരാമസ്വാമി പൂജയും മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ പാരായണ യജ്ഞവും നടക്കും. ക്ഷേത്രം മേല്‍ശാന്തി വിജയപ്രകാശ് ശര്‍മ്മയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഗസ്റ്റ് 16 ന് ശ്രീരാമ മഹാപട്ടാഭിഷേകത്തോടുകൂടി കര്‍ക്കിടക മാസാചരണം സമാപിക്കും.
ആലുവ വെസ്റ്റ് ലയണ്‍സ് ക്ലബ് 35 ലക്ഷം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും
നെടുമ്പാശ്ശേരി: ആലുവ വെസ്റ്റ് ലയണ്‍സ് ക്ലബ് ഈ സാമ്പത്തിക വര്‍ഷം 35 ലക്ഷം രൂപയുടെ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഈ തുക ചെലവഴിക്കുക, ലയണ്‍സ് ക്ലബ് സേവന പദ്ധതികളുടെ ഉദ്ഘാടനം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നെടുമ്പാശ്ശേരിയ എയര്‍ ലിങ്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മുന്‍ ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് റോയ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മുന്‍ ക്ലബ് പ്രസിഡന്റ് ലയണ്‍ വിക്ടര്‍ പോളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പുതിയ പ്രസിഡന്റായി പ്രകാശ് അക്കാട്, ഷബീര്‍ ഇ.എ(സെക്രട്ടറി) ഷിനി എസ്.നായര്‍ (ട്രഷറര്‍) എന്നിവര്‍ സ്ഥാനമേറ്റു. ലയണ്‍സ് പ്രസിഡന്റ് ഡെല്‍ഫി പ്രകാശ്. സെക്രട്ടറി ബിജി ആല്‍ഫി ട്രഷറര്‍ പ്രീതി ഗെയില്‍സ് എന്നിവരും സ്ഥാനമേറ്റു.
ആലുവ: രാമായണമാസാചരണത്തോടനുബന്ധിച്ച് ശ്രീമൂലനഗരം എടക്കണ്ടം മഹാവിഷ്ണുക്ഷേത്രത്തില്‍ രാമായണ പാരായണം ആരംഭിച്ചു. ചന്ദ്രമതി ആളൂരിന്റെ നേതൃത്വത്തിലാണ് രാമായണ പാരായണം നടക്കുന്നത്. വിശേഷാല്‍ പൂജകള്‍, ഗണപതിഹോമം, ഭജന എന്നിവയുണ്ടാകും.
ദേശം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഇന്നലെ അഷ്ടദ്രവ്യഗണപതിഹോമം നടന്നു. എല്ലാ ദിവസവും രാമായണ പാരായണമുണ്ടാകും. തുരുത്തിശ്ശേരി മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, രാമായണ പാരായണം എന്നിവ നടക്കും.
പുതുവാശ്ശേരി പാര്വ്വതീദേവിക്ഷേത്രത്തില് രാമായണ പാരായണ യജ്ഞം ആരംഭിച്ചു. റിട്ട.ഹെഡ്മാസ്റ്റര് കെ.പ്രഭാകരന് പിള്ള ഉദ്ഘാടനം ചെയ്തു.
അത്താണി വീരഹനുമാന് കോവിലില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം 32 ദിവസം ഗണപതിഹോമം, രാമായണ പാരായണം, അന്നദാനം, ദീപക്കാഴ്ച, ഔഷധക്കഞ്ഞിവിതരണം, പ്രഭാഷണം എന്നിവയുണ്ടാകും.
കപ്രശ്ശേരി അയ്യപ്പസേവാസമിതിയുടെ നേതൃത്വത്തില്‍ രാമായണ പാരായണം, നാലമ്പലദര്‍ശനം, പ്രഭാഷണം, ഭജന, ഔഷധക്കഞ്ഞിവിതരണം, രാമായണ പ്രശ്നോത്തിരി പ്രസാദ ഊട്ട് എന്നിവയുണ്ട്.
നെടുമ്പാശ്ശേരി കുറുമ്പക്കാവ് ഭഗവതിക്ഷേത്രത്തില്‍ എല്ലാദിവസവും ഭഗവത്സേവ, രാമായണ പാരായണം, കര്‍ക്കടകം 7ന് അഖണ്ഡ രാമായണപാരായണം എന്നിവയുണ്ടാകും.
പുതുവാശ്ശേരി എളമനപ്പള്ളം ശ്രീപാര്‍വ്വതി ക്ഷേത്രത്തില്‍ രാമായണ പാരായണം എല്ലാദിവസവും ഉണ്ടാകും.
കാലടി: ഗ്രാമസേവാസമിതിയുടെ കീഴിലുള്ള ശ്രീമൂലനഗരം മാധവം ബാലികാസദനത്തില്‍ രാമായണ മാസാചരണം തുടങ്ങി. ആഗ.11ന് ശിവജിപുരം നജീവന്റെ നേതൃത്വത്തില്‍ അഖണ്ഡരാമായണ പാരായണം, സമൂഹാര്‍ച്ചന, പ്രഭാഷണം എന്നിവ ഉണ്ടാകും. മുന്‍ വര്‍ഷങ്ങളിലെ പോലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാമായണ ക്വിസ് മത്സരം നടത്താനും തീരുമാനിച്ചു. താല്പര്യമുള്ളവര് ഡോ.പി.കെ.ശങ്കരനായണനുമായി ബന്ധപ്പെടുക. ഫോണ്‍. 9447592796, 0484-2601155.
കൊച്ചി: അന്ധകാരം നീക്കി മനസ്സിനെ ശുദ്ധീകരിക്കുകയാണ് രാമധര്‍മ്മത്തിന്റെ ലക്ഷ്യം. ശ്രീശങ്കര ധര്‍മ്മവും ഗുരുദേവധര്മ്മവും രാമധര്മ്മത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അഴിമതിയും അക്രമവും കൂടി വരുന്ന ഈ കാലഘട്ടത്തില്‍ രാമായണ മാസാചരണത്തിന്റെയും ശ്രീരാമ ധര്‍മ്മാചരണത്തിന്റെയും പ്രസക്തി ഏറി വരികയാണെന്ന് ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.വി.പീതാംബരന് പറഞ്ഞു.
ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലപ്പിള്ളിയില്‍ (പാലിശ്ശേരിക്കു സമീപം) ഭുവനേശ്വരി ക്ഷേത്രത്തില്‍ നടന്ന സംസ്ഥാനതല രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാമരാജ്യത്തിന് ഏറെ പ്രസക്തിയുണ്ട്. രാമരാജ്യം സ്വപ്നം കണ്ട മഹാത്മാവായിരുന്നു ഗാന്ധിജി. രാമരാജ്യത്തില്‍ പട്ടിണിയില്ലാത്ത,സ്ത്രീസമത്വമുള്ള ശരിയായ വിദ്യാഭ്യാസം ലഭിച്ച, ഒരു സമൂഹത്തെയാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
ക്ഷേത്രത്തോട് ചേര്‍ന്ന് പാലപ്പിള്ളി യൂണിയന് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അശോകന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബാബു കോട്ടമറ്റം, യൂണിയന് പ്രസിഡന്റ് കെ.വി.മോഹനന്, സെക്രട്ടറി കെ.കെ.സിബി വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ടി.കെ.ഷൈലജ, യുവജന വിഭാഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.സി.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം ആസ്ഥാനക്ഷേത്രത്തില് നടന്ന രാമായണ മാസാചരണം സംസ്ഥാന സെക്രട്ടറി സി.ഇ.ശശി ഉദ്ഘാടനം ചെയ്തു. അങ്കമാലി യൂണിയനില്‍ നടന്ന രാമായണ മാസാചരണം എസ്ആര്‍ ട്രസ്റ്റ് ചെയര്മാന് വി.ആര്.സത്യവാന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: