ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബാനു ജില്ലയില്‍ പോലീസ് സ്റ്റേഷനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 9.45 ഓടെയായിരുന്നു ആക്രമണം. അഞ്ചോളം വരുന്ന ഭീകരര്‍ പോലീസ് സ്റ്റേഷനകത്തേക്ക് ഇരച്ചു കയറി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന് മുമ്പ് ഭീകരര്‍ പോലീസ് സ്റ്റേഷനുള്ളിലേക്ക് ബോംബുകള്‍ വലിച്ചെറിയുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇസ്ലാമിക് സംഘടനയിലുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് ഈ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: