ഒരു മനുഷ്യജീവിക്ക് അവന്റെ മനസ്സ്, ശരീരം, വികാരം ആന്തരികമായ ചൈതന്യം എന്നീ നാല് മാര്‍ഗങ്ങളില്‍ക്കൂടി അവന്റെ പരമപ്രകൃതിയിലേക്ക്, ദൈവം അഥവാ ദൈവികതയിലേക്ക്, അടുക്കുവാനും വളരുവാനും സാധിക്കും എന്ന് ഉറപ്പുവരുത്തുകയാണ് നമ്മള് അടിസ്ഥാനപരമായി യോഗ കൊണ്ട് സാധിക്കുന്നത്. നാല് യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് അറിയാവുന്നതായി ഉള്ളൂ. ബാക്കിയെല്ലാം ഭാവനമാത്രം. ബാക്കിയെല്ലാം നിങ്ങള്‍ക്ക് പഠിപ്പിച്ചുതന്നിരിക്കുകയാണ്. ്നിങ്ങള്ക്കറിവുള്ള നാല് യാഥാര്‍ത്ഥ്യങ്ങളായ മനസ്സ്, ശരീരം, വികാരങ്ങള്‍, ആന്തരിക ചൈതന്യം എന്നിവയാണ് കാര്യങ്ങള്‍ സാധിതപ്രായമാക്കുന്നത്.
മനുഷ്യര്‍ക്ക് വളരാനായി ഈ നാല് പരിമാണങ്ങളാണ് ലഭ്യമായിട്ടുള്ളത്. ഇതാണ് യോഗയുടെ നാല് അടിസ്ഥാനമാര്‍ഗങ്ങള്‍. ശരീരമാണ് വളര്‍ച്ചയ്ക്കായി ഉപയോഗിക്കപ്പെടുത്തുന്നതെങ്കില് അതിനെ ‘കര്‍മ്മയോഗ’ എന്നുവിളിക്കുന്നു. മനസ്സും ബുദ്ധിയുമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ‘ജ്ഞാനയോഗ’ എന്നുവിളിക്കുന്നു. വികാരം അല്ലെങ്കില്‍ ഭക്തിയും പ്രേമവുമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഭക്തിയോഗ എന്നുവിളിക്കുന്നു. നിങ്ങളുടെ ചൈതന്യത്തെ പരിണമിപ്പിച്ച് വളരുമ്പോള്‍ അതിനെ ‘ക്രിയയോഗ’ എന്നുവിളിക്കുന്നു. ഒരു മനുഷ്യജീവിക്ക് അവന്റെ പരമപ്രകൃതിയിലേക്ക് വളരാന്‍ സാധിക്കാവുന്ന നാല് അടിസ്ഥാനപരമായ മാര്‍ഗങ്ങള്‍ ഇവയൊക്കെയാണ്. ബുദ്ധി, ഭക്തി, സ്വയമര്പ്പിച്ചുള്ള സേവ അല്ലെങ്കില്‍ ആന്തരിക ചൈതന്യത്തിന്റെ പരിണാമം എന്നീ മാര്‍ഗങ്ങള്‍. ഇത് തലച്ചോറ്, ഹൃദയം, കരങ്ങള്‍, ചൈതന്യം എന്നു പരാമര്‍ശിക്കുന്നത് സമാധാനമാണ്. അതാണ് നിങ്ങള്‍, അതാണ് ഏത് മനുഷ്യജീവിയും. ആരും മുഴുവനായും തലച്ചോറോ, ഹൃദയമോ, കരങ്ങളോ, ചൈതന്യമോ അല്ല. ഈ നാലുപരിണാമങ്ങളുടെയും സമ്മേളനമാണ് നിങ്ങള്‍.
അതുകൊണ്ട്, ഒരു വ്യക്തിക്ക് വളരണമെന്നുണ്ടെങ്കില്‍ ഈ നാലു മാര്‍ഗങ്ങളുടെ – ഭക്തി, ജ്ഞാനം, ക്രിയ, കര്‍മം – സമ്മിശ്രമാണ് അതിന് വേണ്ടത്. ഈ നാലും നിങ്ങളുടെ ജീവിതത്തിലുണ്ടാവേണ്ടത് ആവശ്യമാണ്. അപ്പോള്‍ മാത്രമേ വളര്ച്ചയുണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ എല്ലായിടത്തും നമുക്കുണ്ടാവുക, കലഹിക്കുന്ന ചേരികള്‍ മാത്രമായിരിക്കും. അവിടെ ആത്മീയമായി ഒന്നുംതന്നെ സംഭവിക്കുന്നില്ല. ശരിക്കും അമൂല്യമായ എന്തെങ്കിലും നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്നില്ലെങ്കില്‍ ബൃഹത്തായ മൂല്യമുള്ളതൊന്നുംതന്നെ പുറംലോകത്തിനുവേണ്ടി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എന്തു ചെയ്യുമ്പോഴും നിങ്ങളുടെ ഗുണമാണ് നിങ്ങള്‍ പ്രസരിക്കുക. എന്തുചെയ്യുമ്പോഴും നിങ്ങളുടെ ഗുണമാണ് നിങ്ങള്‍ പ്രസരിപ്പിക്കുക. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് വാസ്തവം. നിങ്ങള്‍ ആരായിരിക്കുന്നുവോ അതാണ് നിങ്ങള്‍ എല്ലായിടത്തും പ്രസരിപ്പിക്കുക. ഈ ലോകത്തെപ്പറ്റി നിങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം മാറാന്‍ സന്നദ്ധനായിരിക്കണം.
ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: