പ്യോംഗ്യാങ്: ഉത്തര കൊറിയയില്‍ സൈനിക മേധാവിയായ റി യോംഗ് ഹൂവിനെ ഔദ്യോഗിക പദവികളില്‍ നിന്നും നീക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യകാരണങ്ങളാണ് നടപടിയ്ക്കു കാരണമെന്ന് പറയപ്പെടുന്നു. ഞായറാഴ്ച നടന്ന വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി പൊളിറ്റ്ബ്യൂറോ യോഗത്തിനു ശേഷമാണ് ഹൂവിനെ നീക്കാനുള്ള തീരുമാനുണ്ടായത്. അതേസമയം, അദ്ദേഹത്തിന്റെ പകരക്കാരന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഉത്തര കൊറിയ നടത്തുന്ന വിവാദ ആണവ പരീക്ഷണങ്ങളും ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷണങ്ങളും അവസാന ഘട്ടത്തില്‍ എത്തിനില്ക്കുമ്പോളാണ് ഹൂവിന്റെ സ്ഥാനചലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: