യാങ്കോണ്‍: മ്യാന്മറിലെ ഇന്ത്യന്‍ എംബസി കെട്ടിടത്തില്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. യാങ്കോണ്‍ നഗരത്തില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്ന അഞ്ചു നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നാം നിലയിലാണ് തീപടരുന്നതു കണ്ടതെന്നും ഒരു ഓഫീസ് മുറി ഭാഗികമായി കത്തി നശിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്നിശമനസേന എത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് പിന്നീട് വെളിപ്പെടുത്താമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഇന്വെര്ട്ടറില് നിന്നുമാണ് തീപടര്‍ന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: