മൂന്നാര്‍: രാഷ്ട്രീയ പാര്‍ട്ടി രൂപവല്ക്കരിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയപ്രമേയം. താല്പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് പുതിയ പാര്‍ട്ടി രൂപവല്‍ക്കരിച്ചു പ്രവര്‍ത്തിക്കാന്‍ നേതൃയോഗം അനുമതി നല്കി. ക്രൈസ്തവ, ഹിന്ദു, മുസ്ലിം വിഭാഗങ്ങളിലെ സമാനചിന്താഗതിക്കാരുടെ രാഷ്ട്രീയ ഐക്യംവേണമെന്നും പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു. പ്രമേയത്തിന്മേല് ഉച്ചയ്ക്ക് ശേഷവും ചര്‍ച്ച തുടരും. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന് എസ്എന്‍ഡിപി നേതൃസംഗമത്തില്‍ ശനിയാഴ്ച ആവശ്യമുയര്‍ന്നിരുന്നു. 140 പേര് പങ്കെടുത്ത പ്രതിനിധി സമ്മേളനത്തില്‍ 138 പേരും ഈ അഭിപ്രായക്കാരായിരുന്നു.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കേരള രാഷ്ട്രീയത്തില്‍ ശക്തി പ്രകടിപ്പിക്കണമെന്നു ഭൂരിപക്ഷം ഭാരവാഹികളും അഭിപ്രായപ്പെട്ടപ്പോള്‍, വിശാല ഹൈന്ദവ ഐക്യം എന്ന നിലപാടില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറച്ചുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: