ടോക്കിയോ: തെക്കു-പടിഞ്ഞാറന്‍ ജപ്പാനില്‍ പ്രളയക്കെടുതി രൂക്ഷമായി. ഇതേത്തുടര്‍ന്ന് രണ്ടര ലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കന്‍ ദ്വീപു മേഖലയായ സിയ്ഷുവിലെ ഫുക്കുവോക്ക, സാഗ, കുമാമൊതോ എന്നീ സംസ്ഥാനങ്ങളിലാണു പ്രളയക്കെടുതി ശക്തമായി തുടരുന്നത്. 20 പേരാണു കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ മരിച്ചത്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: