തിരുവനന്തപുരം: മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. മുസ്ലിം ലീഗ് മന്ത്രിമാരുടെ വര്‍ഗീയത പ്രകടമാണ്. പച്ച ബ്ളൗസ്, എയ്ഡഡ് സ്കൂള്‍ വിവാദം എന്നിവ യാദൃശ്ചികമായി വന്നതല്ലെന്നും രാഷ്ട്രീയ പ്രമേയത്തില്‍ മഹിളാ കോണ്‍ഗ്രസ് പറഞ്ഞു. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. മത-സാമുദായിക ശക്തികള്‍ യുഡിഎഫ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം മത-സാമുദായിക ശക്തികള്‍ക്ക് വഴങ്ങരുതെന്നും കെപിസിസിയോട് മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: