ലണ്ടന്‍: ബലാത്സംഗക്കേസില്‍ ബ്രിട്ടനില്‍ പന്ത്രണ്ടു വയസുകാരനു നാലു വര്‍ഷം ജയില്‍ശിക്ഷ. രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്രിട്ടനില്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞവരില്‍ ഒരാളാണ് പ്രതി. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബോള്‍ട്ടനിലെ ഗ്രേറ്റര്‍ മാഞ്ചസ്ററില് ഒരു പാര്‍ക്കില്‍ പത്തു വയസുകാരിയുമായി ഒളിച്ചുകളിക്കുന്നതിനിടെയാണ് പ്രതി കൃത്യം നടത്തിയത്. ഇതിനു ശേഷം പാര്‍ക്കിലെ മറ്റൊരു ഭാഗത്തു ഫുട്ബോള്‍ തട്ടിക്കളിച്ചുകൊണ്ടിരുന്ന ഏഴു വയസുള്ള പെണ്‍കുട്ടിയെയും പ്രതി ബലാത്സംഗത്തിനു ഇരയാക്കി. ചെറിയപ്രായത്തില്‍ തന്നെ പ്രതിയുടെ ലൈംഗികതയോടുള്ള ആസക്തി ആശങ്കയുണര്‍ത്തുന്നതാണെന്നു കോടതി നിരീക്ഷിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് ക്രൂരമായി രണ്ടു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതി ശിക്ഷ അര്‍ഹിക്കുന്നതായി കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: