വടകര : ടി.പി. ചന്ദ്രശേഖരന് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ബിഎസ്എന്‍എല്ലിനും സിപിഎം മുഖപത്രമായ ദേശാഭിമാനി പത്രത്തിനുമെതിരെ വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണസംഘാംഗം ഡിവൈഎസ്പി ജോസിചെറിയാന്റെ പരാതിപ്രകാരമാണ് കേസ്. ജോസിചെറിയാന്റെ ഔദ്യോഗിക ബിഎസ്എന്‍എല്‍ നമ്പറില്‍ നിന്ന് വന്നതും പോയതുമായ ഫോണ്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇക്കഴിഞ്ഞ ദിവസം ദേശാഭിമാനിയിലും വന്നിരുന്നു. ഐടി ആക്ട് 70(3), 43(എ), 66(എ), 1,2 എന്നീ വകുപ്പ് പ്രകാരവും ഐപിസി 500 വകുപ്പ് പ്രകാരവുമാണ് കേസ്.
അന്വേഷണ ഉദ്യോഗസ്ഥന് രഹസ്യമായി സൂക്ഷിക്കേണ്ട ഫോണ്‍കോള്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ അതിക്രമിച്ച് കയറി ചോര്‍ത്തി ഈ വിവരങ്ങള്‍ ദേശാഭിമാനി പത്രത്തിന് കൈമാറി. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലും ഇതു പ്രസിദ്ധീകരിച്ചിരുന്നു. ബിഎസ്എന്‍എല്ലിലെ ചില ഇടതുസംഘടനാ നേതാക്കളാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്നാണ് സൂചന. തിരുവനന്തപുരം ബിഎസ്എന്‍എല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടര്‍ പരിശോധനക്കായി പിടിച്ചെടുത്തിട്ടുണ്ട്. റൂറല്‍ എസിയുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.പി.സദാനന്ദനാണ് കേസ് അന്വേഷണ ചുമതല.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: