കായംകുളം: അന്യമതസ്ഥരായ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥിനികളുടെ പേരും മേല്‍വിലാസവും തരപ്പെടുത്തി ഖുര്‍-ആന്‍ വചനങ്ങളും ഇസ്ലാമായാല്‍ ഉണ്ടാകുന്ന നേട്ടങ്ങളും മറ്റ് പ്രലോഭനങ്ങളും ഉള്‍പ്പെടുത്തി തപാല്‍ വഴി ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് വ്യാപകമാകുന്നു. കായംകുളം വിഠോബ, ചെട്ടികുളങ്ങര, കണ്ണമംഗലം, ഭരണിക്കാവ്, ദേവികുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ട്രൈറ്റ്പാത് ഖുറാന് എഡ്യൂക്കേഷന്‍, പിബി നമ്പര്‍ 58, മഞ്ചേരി, മലപ്പുറം എന്ന മേല്‍വിലാസം രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം പ്രദേശത്തെ ഹിന്ദു പെണ്‍കുട്ടികളുടെ മേല്‍വിലാസത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. പുസ്തകം മലപ്പുറത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും പോസ്റ്റ് ചെയ്തിരിക്കുന്നത് ആലപ്പുഴയില്‍ നിന്നാണ്. ഖുറാന് മാത്രമാണ് സത്യമായിട്ടുള്ളത്, അതുകൊണ്ട് നിങ്ങള്‍ അതിന്റെ വഴിയിലൂടെ സഞ്ചരിച്ച് സത്യത്തെ അറിയുക തുടങ്ങിയ വാചകങ്ങള്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലൗജിഹാദ് സംഭവങ്ങള്‍ ശക്തിപ്രാപിച്ചപ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് മതപരിവര്‍ത്തനത്തിന്റെ മറ്റൊരു പാത വെട്ടിത്തുറന്ന് മതതീവ്രവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. മുസ്ലീം സമുദായാംഗങ്ങള്‍ കുറവുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: