കൊച്ചി: വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗബാധ ആശങ്കാജനകമാണെന്ന് ജസ്റ്റിസ് വി.ആര് ക്യഷ്ണയ്യര്‍. മനുഷ്യശരീരത്തിലെ ക്യാന്‍സര്‍ രോഗം മാറ്റാന്‍ തീവ്രപരിചരണവും ചികിത്സയും നല്‍കുകയെന്നതാണ് നമ്മുടെ കര്‍ത്തവ്യം. അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓണ്കോളജിയും സംയുക്തമായി ക്യാന്‍സര്‍ രോഗ ചികിത്സയെക്കുറിച്ച് ദ്വിദിന ശില്‍പ്പശാല ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവര്‍ക്ക് നന്മ വരുത്തുവാനുള്ള ത്യാഗമനോഭാവം ഇന്നു സമൂഹത്തില്‍ അപ്രത്യക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമൃതയില്‍ നടന്ന അവയവദാനം നല്കിയ സ്ര്തീ ഭാരതീയ സ്ത്രീത്വത്തിനു അഭിമാനമാണ്.
ഓര്‍ഗനൈസിങ്ങ് ചെയര്മാന് ജെ.കെ സിന്‍ഹ് പാറ്റ്ന, ദീപക് പാരി, ഡോ:സുബ്രഹ്മണ്യയ്യര്‍, ഡോ.പ്രതാപന് നായര്‍, ഡോ: പവിത്രന്.കെ, ഡോ:വിജയകുമാര്‍ ഡി.കെ., ഡോ: ദിനേശ് എം., ഡോ:ക്യഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150-ഓളം വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഹെഡ് ആന്റ് നെക്ക്, അമാശയം, ശ്വാസകോശം, സ്ത്രീകളിലെ ഗര്‍ഭാശയ ക്യാന്‍സര്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ഇന്നു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: