Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിവാസി ഭൂസമരം: പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ച്‌ സമരം അവസാനിപ്പിക്കില്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2012, 09:01 pm IST
in Kerala

കല്‍പ്പറ്റ: പ്രഖ്യാപനങ്ങളിലൂടെ ആദിവാസി ഭൂസമരത്തിന്റെ ചിറകരിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തി. എന്നാല്‍ പ്രഖ്യാപനത്തില്‍ വിശ്വസിച്ച്‌ സമരം അവസാനിപ്പിക്കില്ലെന്നും ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ആദിവാസി സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ മൂന്ന്‌ മാസമായി തുടരുന്ന ഭൂസമരം വീണ്ടും തുടരുമെന്ന്‌ വ്യക്തമായി.

അഞ്ച്‌ മാസം മുന്‍പ്‌ 660 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടും പ്രസ്തുത സ്ഥലം കണ്ടെത്തിക്കൊടുക്കാന്‍ റവന്യൂ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന നഗ്നമായ സത്യം അംഗീകരിച്ചുകൊണ്ടുതന്നെയാണ്‌ പുതിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയത്‌. 1140 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക്‌ വിതരണംചെയ്യാനായി കണ്ടെത്തിയിട്ടുണ്ടെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി അവയില്‍ 660 ഏക്കര്‍ സ്ഥലം വിതരണം ചെയ്തതായാണ്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ സ്ഥലം കാട്ടികൊടുത്തില്ല. തുടര്‍ന്ന്‌ കൈവശരേഖ നല്‍കിയ 660 ഏക്കര്‍ സ്ഥലം മൂന്ന്‌ മാസത്തിനകം അളന്ന്‌ തിട്ടപ്പെടുത്തികൊടുക്കുമെന്ന്‌ മുഖ്യമന്ത്രി പുനര്‍വാഗ്ദാനം ചെയ്തു.

ആദിവാസി സമരത്തോടനുബന്ധിച്ച്‌ എടുത്തിട്ടുള്ള കേസ്സുകള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും വയനാട്ടില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ സ്ഥലവും മൂന്ന്‌ മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി. കിടപ്പാടം ഇല്ലാത്തവര്‍ക്കും ഒരേക്കറില്‍ താഴെ മാത്രം ഭൂമി ഉള്ളവര്‍ക്കും സെപ്തംബര്‍ 30വരെ ഭൂമിക്ക്‌ അപേക്ഷ സമര്‍പ്പിക്കാം. ആദിവാസികളുടെ കൂട്ട്‌ സ്വത്തുകള്‍ ഭാഗം ചെയ്യുന്നതിന്‌ അമ്പത്‌ രൂപയുടേയോ നൂറ്‌ രൂപയുടെയോ മുദ്രപത്രത്തിന്റെ ചെലവ്‌ മാത്രം വഹിച്ചാല്‍ ഭാഗപത്രം നടത്തികൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വയനാട്‌ ജില്ലയില്‍ ഒരു തുണ്ട്‌ ഭൂമിപോലും ഇല്ലാത്ത 1986 ആദിവാസി കുടുംബങ്ങള്‍ ഉണ്ട്‌. ഭൂരഹിതനായ ആദിവാസികള്‍ക്ക്‌ കൊടുക്കാന്‍ അനുവദിക്കപ്പെട്ട ഭൂമി, ഭൂമി അന്യാധീനപെട്ടവര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ചതായി ആദിവാസി സംഘടനകള്‍ രേഖകള്‍ കാണിച്ച്‌ സമര്‍ത്ഥിച്ചു. വയനാട്‌ ജില്ലയിലെ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യാന്‍ ആവശ്യമായ ഭൂമി ജില്ലയില്‍ ഇല്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമിയുടെ കാര്യത്തില്‍ നിശബ്ദത പാലിച്ചു. മലയാളം പ്ലാന്റേഷനും ജനതാദളിലെ മുന്‍ ജനപ്രതിനിധിയും ഇപ്പോഴത്തെ ജനപ്രതിനിധിയും ഭൂമി അനധികൃതമായി കൈവശംവെക്കുന്നതായും ഇവ പിടിച്ചെടുത്ത്‌ ആദിവാസികള്‍ക്ക്‌ കൊടുക്കണമെന്നുള്ള ആവശ്യം മുഖ്യമന്ത്രി ചെവികൊണ്ടില്ല. സമരക്കാര്‍ നിരത്തിയ ആവശ്യങ്ങളെല്ലാം നടപ്പിലാക്കാമെന്ന പ്രഖ്യാപനം വന്നസാഹചര്യത്തില്‍ സമരം നിര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപനങ്ങള്‍കൊണ്ട്‌ സമരം നിര്‍ത്തില്ലെന്നും ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

Kerala

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കക്കുക മുക്കുക…ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സൂരജ് പാലക്കാരന്റെ പാട്ട് വൈറല്‍….ആ പാട്ട് കേള്‍ക്കാം…

‘ ആ വേദന എന്നെ മാറ്റി , ഇപ്പോൾ മകളെ സ്നേഹിക്കാൻ പോലും ഭയമാണ് ‘

തെരുവുനായ ആക്രമണം; ഇരട്ടകളായ എല്‍കെജി വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

സ്നേഹ ശ്രീകുമാര്‍ (ഇടത്ത്) ആതിര ഡി നായര്‍ (വലത്ത്)

സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന‍് ആതിരയുടെ ഉത്തരം…കത്തിക്കയറുകയാണ് കേരളത്തിന്റെ മൈഥിലി താക്കൂര്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

ജോജു ജോര്‍ജ്ജിനെ സ്റ്റേജില്‍ കയറ്റാതിരിക്കാന്‍ കളികള്‍ കളിച്ച രമേഷ് പിഷാരടി:അഖിൽ മാരാർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.