കാബൂള്‍: അഫ്ഗാന് വടക്കന്‍ പ്രവിശ്യയായ സമാന്ഗമില് വിവാഹ ചടങ്ങിനിടെ ചാവേര്‍ പൊട്ടിത്തെറിച്ച് പ്രമുഖ രാഷ്ട്രീയ നേതാവടക്കം 22പേര് കൊല്ലപ്പെട്ടു.മകളുടെ വിവാഹം നടത്തവെയാണ് പാര്‍ലമെന്റ് അംഗമായ അഹമ്മദ് ഖാന് സമന്ഗാനിയാണ് കൊല്ലപ്പെട്ടത്.വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേനയാണ് ചാവേര്‍ എത്തിയത്.ഇയാളെ സമന്‍ഗാനി സ്വീകരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ഉസ്ബെക്ക് വംശജനായ സമന്‍ഗാനി സുപ്രധാന സൈനിക കമാന്‍ഡറും പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അടുത്ത അനുയായിയുമാണ്.ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് താലിബാന് വ്യക്തമാക്കി.
ഏതാണ്ട് 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.പാശ്ചാത്യ രാജ്യങ്ങളുമായി കൈകോര്‍ത്തുകൊണ്ടുള്ള പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭരണത്തിനെതിരെ നാളുകളായി താലിബാന് പ്രക്ഷോഭം നടത്തിവരികയാണ്.ഇതിനിടയില്‍ ഈ വര്‍ഷം 12 ഓളം ചാവേറാക്രമണങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: