ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന് സില്‍വെസ്റ്റര്‍ സ്റ്റാലന്റെ മകനും നടനും സംവിധായകനുമായ സേജ് സ്റ്റാലനെ മരിച്ച നിലയില്‍ കണ്ടെത്തി.ഉച്ചയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ്.36 വയസ്സായിരുന്നു. മരണകാരണമോ മറ്റു വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.അതേസമയം ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സേജിനെ മരിച്ചനിലയില്‍ കണ്ടെത്തിയ വിവരം വീട്ടുജോലിക്കാരി പോലീസിനെ അറിയിക്കുകയായിരുന്നു. സേജ് ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അകന്നു കഴിയുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സേജിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് ലോസ് ഏഞ്ചല്‍സ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മകന്റെ പെട്ടെന്നുള്ള വേര്‍പാടില്‍ സില്‍വെസ്റ്റര്‍ സ്റ്റാലണ്‍ അഗാധ ദുഖിതനാണെന്ന് അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 1990 ല്‍ പുറത്തിറങ്ങിയ റോക്കി 5 ആയിരുന്നു സേജിന്റെ ആദ്യ ചിത്രം. പിന്നീട് 1996 ല്‍ പുറത്തിറങ്ങിയ ഡേ ലൈറ്റ് എന്ന ചിത്രത്തിലും സില്‍വെസ്റ്റര്‍ സ്റ്റാലന്റെ കൂടെ സേജ് അഭിനയിച്ചു.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച സേജ് രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.സില്വെസ്റ്റാര് സ്റ്റാലന്റെ ആദ്യ ഭാര്യ സാഷ ചെക്കിലുണ്ടായ രണ്ടു മക്കളില്‍ മൂത്തയാളായിരുന്നു സേജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: