ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ തീവണ്ടി പാളം തെറ്റി ട്രക്കുമായി കൂട്ടിയിടിച്ച് 30 പേര് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. ലെവല്‍ക്രോസിന് സമീപം കൃഷിപ്പണി കഴിഞ്ഞ് തൊഴിലാളികളുമായി വരികയായിരുന്ന ട്രക്കുമായാണ് ട്രെയിന്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പലരുടേയും നില ഗുരുതരമാണെന്നും അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: