നോംപെന്‍: ഇന്ത്യയുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് വ്യക്തമാക്കി. സര്‍ക്രീക്ക്, സിയാച്ചിന്‍ പോലെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ മുന്‍ കരാര്‍പ്രകാരം മുന്നോട്ടു പോകാന്‍ തയ്യാറാണെന്നും അവര്‍ പ്രതികരിച്ചു. ആസിയാന്‍ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ കമ്പോഡിയയില്‍ എത്തിയതാണ് ഹിന. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉടന്‍തന്നെ പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തെ പാക് സന്ദര്‍ശനത്തിനായി സ്വാഗതം ചെയ്യുന്നതായും പാക്കിസ്ഥാന് സന്ദര്‍ശിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹിന പറഞ്ഞു. ഇരു രാഷ്ട്രങ്ങളുടേയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളാണ് ഉള്ളത്. ഇത് നഷ്ടപ്പെടുത്തരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരു രാഷ്ട്രങ്ങളും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക് സര്‍ക്കാര്‍ നേരത്തെ അറിയിച്ചതാണെന്നും ഹിന പറഞ്ഞു.
അതേസമയം മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബു ജുണ്ടാലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയിട്ടും പാക് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി നടപടികള്‍ സ്വീകരിക്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹിന റബ്ബാനി ഖര് വ്യക്തമാക്കി. അടുത്തിടെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബാസ് ജിലാനിക്ക് ജുണ്ടാലിന്റെ വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പാക് സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹിന.
ജുണ്ടാലിന്റെ പാക്കിസ്ഥാന് മേല്‍വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങളും കറാച്ചിയിലെ കണ്ട്രോള് റൂമിലിരുന്ന് ഭീകരാക്രമണത്തെ നിയന്ത്രിച്ചതുള്പ്പെടെയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: