ബാഗ്ദാദ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് തിരിച്ചടിയേകി ഇറാഖിലെ സിറിയന്‍ സ്ഥാനപതി നവാഫ് ഫാരെസ് കൂറുമാറി വിമതര്‍ക്കൊപ്പം ചേര്‍ന്നു. ഫേസ്ബുക്കിലൂടെയും അല്‍ജസീറ ചാനലിലൂടെയുമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിറിയയുടെ സ്ഥാനപതി പദവിയില്‍നിന്നും രാജിവെക്കുന്നതായാണ് വ്യക്തമാക്കിയത്. സിറിയന്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന വിപ്ലവത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും നവാഫ് അറിയിച്ചു. തന്റെ പാത പിന്തുടരാന് സിറിയയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും ജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ ഭരണകൂടം ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും മൃഗങ്ങളോടെന്നപോലെയാണ് അസദിന്റെ സൈന്യം പെരുമാറുന്നതെന്നും ഫാരെസ് കുറ്റപ്പെടുത്തി. ഗോത്ര തലവനായ ഫാരെസിനെ 2008 ലാണ് ഇറാഖിലെ സ്ഥാനപതിയായി നിയമിച്ചത്. അസദിനെ വിമര്‍ശിച്ചു കൂറുമാറുന്ന ആദ്യ സ്ഥാനപതിയാണ് ഫാരെസ്. കഴിഞ്ഞയാഴ്ച അസദിന്റെ വിശ്വസ്തനായ സൈനിക ഓഫീസര്‍ ബ്രിഗേഡിയര്‍ ജനറല്‍ മനാഫ് തലാസും കൂറുമാറി തുര്‍ക്കിയിലേക്ക് കടന്നിരുന്നു.
അതേസമയം, സിറിയയില്‍ നടക്കുന്ന ആഭ്യന്തര കലാപം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ സിറിയന്‍ വിഷയം ചര്‍ച്ചചെയ്യുന്നതിന് യോഗം ചേര്‍ന്നിരുന്നു. അറബ് ലീഗ് സമാധാന ദൂതന് കോഫി അന്നന്റെ സമാധാന പദ്ധതികള്‍ ഇതുവരെ രാജ്യത്ത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനായി ഇറാന്റേയും റഷ്യയുടേയും പിന്തുണ കഴിഞ്ഞ ദിവസം കോഫി അന്നന് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: