തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു.വോക്കൗട്ട് നടത്തി പുറത്തേക്ക് ഇറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ഭരണകക്ഷി അംഗങ്ങള്‍ കൂകിവിളിച്ചുവെന്നാരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം യുക്തമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയെങ്കിലും ചെവിക്കൊള്ളാതെ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.2005 ജനവരി ഒന്നിനു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും അംഗീകാരം നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് മുല്ലക്കര രത്നാകരന് എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: