കാസര്‍കോട്: മുസ്ളിംലീഗ് എംഎല്‍എമാര്‍ക്ക് നാടിന്റെ വികസനത്തിനല്ല മറിച്ച് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയും ക്രിമിനലുകളായ പ്രവര്‍ത്തകരെ രക്ഷിക്കുകയും മയക്കുമരുന്ന്, മണല്‍ തുടങ്ങിയ മാഫിയ സംഘങ്ങളെ സഹായിച്ച് രാഷ്ട്രീയപരമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് താല്പര്യമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. നാടിണ്റ്റെ വികസന കാര്യങ്ങളില്‍ മുസ്ളിംലീഗ് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാരുടെ പ്രാദേശിക ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ വീതം ചിലവാക്കാന്‍ അവസരം ഉണ്ടായിട്ടും ഒരു പൈസപോലും ചിലവാക്കാത്തത് ജനവഞ്ചനയാണ്. ഇത്തരം എംഎല്‍എമാര്‍ നാടിന് ഭാരവും ശാപവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വികസനഫണ്ട് ചിലവഴിക്കാത്ത എംഎല്‍എമാരുടെ സമീപനത്തെ കുറിച്ച് യുഡിഎഫ് ഘടകക്ഷികള്‍ നയം വ്യക്തമാക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: