ന്യൂയോര്‍ക്ക്: കഴിഞ്ഞ 50 വര്‍ഷത്തിനിടയ്ക്ക് ടെലിവിഷന്‍ പ്രേക്ഷകര്‍ പങ്കുവെച്ച ഏറ്റവും അവിസ്മരണീയ ദൃശ്യം 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഓര്‍മ്മയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന അപൂര്‍വ്വ നിമിഷങ്ങളായിട്ടാണ് സപ്തംബര്‍ 11ലെ ആക്രമണത്തെ പ്രേക്ഷകര്‍ കണക്കാക്കുന്നത്. യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഇതിനോട് ഏറ്റവും അടുത്തുനില്ക്കുന്നത്. സോണി ഇലക്ട്രോണിക്സും നീല്‍സെണ്‍ ടെലിവിഷനും സംയുക്തമായാണ് സര്‍വ്വെ നടത്തിയത്.
ജോണ്‍ എഫ്. കെന്നഡിയുടെ ദൃശ്യങ്ങള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ദൃശ്യം അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ വധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ്. സെപ്തംബര്‍ 11ലെ ആക്രമണത്തെ സ്ത്രീ-പുരുഷ ഭേദമന്യേ ആദ്യത്തെ റാങ്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1997ലെ ഡയാന രാജകുമാരിയുടെ അപകടമരണമാണ് നാലാംസ്ഥാനത്ത്. സ്ത്രീകളാണ് ഏറ്റവുമധികം ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ഈ ദൃശ്യങ്ങള്‍ക്ക് പുരുഷന്മാര് 23-ാമത്തെ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.
2003ലെ ഇറാഖ് യുദ്ധം 14-ാം സ്ഥാനത്താണ്. 1969ല്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ദൃശ്യത്തിന് 23-ാം സ്ഥാനമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയവും പ്രസംഗവും യുവാക്കള്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ക്ക് യുവജനങ്ങള്‍ മൂന്നാംസ്ഥാനം നല്‍കിയിട്ടുണ്ട്. പ്രേക്ഷകരിലേക്ക് നേരിട്ടിറങ്ങിച്ചെന്നാണ് ചാനലുകള്‍ സര്‍വ്വെ നടത്തിയത്. ജീവിതത്തിലെ ഓര്‍മ്മയില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന നിമിഷങ്ങളെക്കുറിച്ച് നേരിട്ട് അഭിപ്രായം ആരാഞ്ഞാണ് സര്‍വ്വെ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: