ജെയിനെവ: ലിബിയയില്‍നിന്ന് ബോട്ടില്‍ ഇറ്റലിയിലേക്ക് പോയ 54 അഭയാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഇവര്‍ മരിച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഒരാളില്‍നിന്നാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ലിബിയയിലെ ട്രിപ്പോളിയില്‍ നിന്ന് ജൂണില്‍ യാത്ര തിരിച്ചവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ ഇറ്റലി തീരത്തെത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം കടലിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനാ അധികൃതര്‍ അറിയിച്ചു. അതേസമയം കടലിലെത്തിയ ഇവരുടെ ബോട്ട് കേടായതിനെത്തുടര്‍ന്ന് 15 ദിവസം ബോട്ടില്‍ത്തന്നെ എല്ലാവരും കഴിഞ്ഞു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ബോട്ടില്‍ ഇല്ലാതിരുന്നതും മരണത്തിന് കാരണമായി. സംഭവത്തില്‍നിന്നും രക്ഷപ്പെട്ടെത്തിയ ഒരാളെ ടൂണിഷ്യ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ഈ വര്‍ഷം ലിബിയയില്‍നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ച 170ലേറെ പേര് ബോട്ടില്‍വെച്ച് തന്നെ മരണമടഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: