കറാച്ചി: പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അംഗം റഹ്മാന് മാലിക് സെനറ്റ് അംഗത്വം രാജിവച്ചു. രാജിക്കത്ത് തിങ്കളാഴ്ച തന്നെ സെനറ്റ് ചെയര്മാന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.കറാച്ചി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാലിക്.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന പദവിയില്‍ നിന്നും രാജിവയ്ക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി രാജ പര്‍വേസ് അഷറഫിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇരട്ട പൗരത്വ പ്രശ്നത്തെ തുടര്‍ന്ന് റഹ്മാന് മാലികിന്റെ സെനറ്റ് അംഗത്വം സുപ്രീംകോടതി ജൂണ്‍ നാലിന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാലികിന്റെ രാജി.
പാക് പൗരത്വം കൂടാതെ ബ്രിട്ടനിലെ പൗരത്വവും മാലിക് നേടിയിരുന്നു. എന്നാല്‍ ഇരട്ട പൗരത്വം വഹിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ മാലിക് പരാജയപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: