കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്റെ അറസ്റ്റു രേഖപ്പെടുത്തി. ഫസല്‍ വധക്കേസ് പ്രതിയായ കാരായി രാജന് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കാക്കനാട്ടെ ജയിലിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ടി.പിയെ വധിച്ച കൊലയാളി സംഘാംഗം സിജിത്തിനു ചികിത്സ നല്കാന് സഹായിച്ചുവെന്നതാണ് കാരായി രാജനെതിരെയുള്ള കുറ്റം. കാരായി രാജനെ വിട്ടുകിട്ടാന്‍ അറസ്റ്റ് മെമ്മോ വടകര കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: