ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സൈനിക കേന്ദ്രത്തിന് നേരെ പുലര്‍ച്ചെയുണ്ടായ ഭീകര ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.
രാവിലെ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്കെതിരെയാണ് ഒരു സംഘം ഭീകരര്‍ നിറയൊഴിച്ചത്. ആക്രമണത്തിന് ശേഷം ആക്രമികള്‍ കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സൈനികരെ ഗുജരന്വാലയിലുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: