കെയ്റോ: ഈജിപ്റ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ട സൈനിക കൗണ്‍സിലിന്റെ നടപടി പ്രസിഡന്റ് മുഹമ്മദ് മൂര്‍സി അസാധുവാക്കി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പാര്‍ലമെന്റ് നിലനില്ക്കണമെന്നാണു മൂര്‍സിയുടെ നിലപാട്.
അധികാരത്തിന്റെ സിംഹഭാഗവും കൈയ്യടക്കിയ സൈനിക കൗണ്‍സിലിനു മൂര്‍സിയുടെ തീരുമാനം തിരിച്ചടിയായി. അസാധുവാക്കിയ നടപടി ചര്‍ച്ച ചെയ്യാന്‍ സൈനിക കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. കഴിഞ്ഞ മാസമാണു സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: