അമൃത്സര്‍ : പഞ്ചാബ് മുഖ്യമന്ത്രിയുടെ സുരക്ഷക്ക് വനിതാകമാന്‍ഡോകള്‍. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ സുരക്ഷയ്ക്കായാണ് പരിശീലനം പൂര്‍ത്തിയാക്കിയ 20 വനിതാ കമാന്‍ഡോകളെ നിയോഗിക്കുന്നത്. പോലീസ് കമാന്‍ഡോ പരിശീലനകേന്ദ്രത്തില്‍ നിന്ന് ശാരീരിക പരിശീലനത്തിനൊപ്പം ഇവര്‍ക്ക് ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും പരിശീലനം നല്‍കിയിട്ടുണ്ട്.
വനിതാ കമാന്‍ഡോകളുടെ പരിശീലന പദ്ധതിയില്‍ ഇസ്രായേലി കരാട്ടേയായ ക്രവ് മാഗയും ഉള്‍പ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗികവസതിയിലുമാണ് ഇവര്‍ക്ക് ആദ്യചുമതല. അഞ്ചടി ഏഴിഞ്ച് പൊക്കത്തില്‍ കുറയാത്ത 60 വനിതകളെയാണ് ആദ്യഘട്ടത്തില്‍ കമാന്ഡോപരിശീലനത്തിന് തെരഞ്ഞെടുത്തത്. ഇതില്‍ ആദ്യബാച്ചിലെ 20 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി ചുമതലയേല്‍ക്കുന്നത്. ഉറച്ച മാനസികാവസ്ഥയും അച്ചടക്കവുമുള്ള വനിതകള്‍ക്ക് കൂടുതല്‍ കൃത്യതയോടെ സേവനമനുഷ്ഠിക്കാന്‍ കഴിയുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: