നീലേശ്വരം : സിപിഎം മുന്‍ കണ്ണൂറ് ജില്ലാ സെക്രട്ടറി പി ശശിക്കെതിരെയുള്ള അവിഹിതാരോപണക്കേസില് കണ്ണൂരിലെ മുന്‍ ഡിവൈഎഫ്ഐ നേതാവ് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരാതി നിഷേധിച്ചത് പാര്‍ട്ടിയുടെ ഭീഷണിയുടെ ഫലമാണെന്ന് സൂചന. കേസില്‍ പ്രതിപാദിക്കുന്ന യുവതിയുടെ ഭര്‍ത്താവാണ് ഈ യുവനേതാവ്. കഴിഞ്ഞ ദിവസം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ഇയ്യാളെ സിഐ സി.കെ.സുനില്‍ കുമാറിണ്റ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തത്. തണ്റ്റെ ഭാര്യയുമായി ബന്ധപ്പെട്ട് പി ശശിക്കെതിരെ ഒരിടത്തും പരാതി നല്‍കിയിട്ടില്ലെന്ന മറുപടിയാണ് ചോദ്യം ചെയ്യലില്‍ ഇദ്ദേഹം വ്യക്തമാക്കിയത്. പി ശശി കണ്ണൂറ് ജില്ലാ സെക്രട്ടറിയായിരിക്കെ നീലേശ്വരം പാലായിലെ യോഗ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ വെച്ച് നേതാവിണ്റ്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഈ സംഭവം പാര്‍ട്ടിയില്‍ വിവാദമാവുകയും, പി ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയും ചെയ്തിരുന്നു. ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ഈ നേതാവ് പാര്‍ട്ടി നേതൃത്വത്തില്‍ നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് ശശിക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള സംഭവം നടന്നിട്ടും പോലീസ് കേസെടുത്തില്ലെന്ന് കാണിച്ച് ക്രൈം പത്രാധിപര്‍ ടി നന്ദകുമാര്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കോടതിനിര്‍ദ്ദേശപ്രകാരം പി ശശിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. കേസില്‍ പരാതിക്കാരനായ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിനെ നീലേശ്വരം പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ പരാതിയില്‍ പറയുന്ന യുവതിയെയും അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ടി.പി.ചന്ദ്രശേഖരന്-എം.എം.മണി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖം വികൃതമായ സിപിഎം ഭീഷണിയടക്കമുള്ള സമ്മര്‍ദ്ധങ്ങള്‍ ഉപയോഗിച്ചാണ് യുവനേതാവിണ്റ്റെ നിലപാട് മാറ്റിച്ചത്. സംഭവം അണികളില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: