ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാകുന്നതുവരെ അവിടുത്തെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കി വരുന്ന പിന്തുണ തുടരുമെന്ന് പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് വ്യക്തമാക്കി. ദല്‍ഹിയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്. ധാര്‍മികവും രാഷ്ട്രീയപരവുമായ എല്ലാവിധ പിന്തുണയും പാക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പര്‍വേസ് അറിയിച്ചു.
യുഎന്‍ പ്രമേയവും കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹവുമനുസരിച്ച് പ്രശ്നത്തില്‍ പരിഹാരം കാണുന്നതുവരെ എല്ലാവിധ നയതന്ത്ര പിന്തുണയും പാക്കിസ്ഥാന് നല്‍കും. ഈ വിഷയത്തില്‍ ജമ്മുകാശ്മീര്‍ പ്രധാനമന്ത്രി അബ്ദുള്‍ മജീദുമായി പര്‍വേസ് ചര്‍ച്ച നടത്തി. ഇരു രാഷ്ട്രങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയിലും കാശ്മീര്‍ പ്രശ്നത്തില്‍ സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്ന് ഇരുനേതാക്കളും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: