കീ്റോ: ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ഇപ്പോഴും യാത്രാവിലക്ക്. മുസ്ലീം ബ്രദര്‍ഹുഡിന്റെ ഭാഗമായി വിദേശരാജ്യങ്ങള്‍ സന്ദര്ശിക്കുന്നതിനേര്പ്പെടുത്തിയ വിലക്കാണ് നിലനില്‍ക്കുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പതിച്ചിട്ടുളള പട്ടികയില്‍നിന്ന് മുര്‍സിയുടെ പേര് ഇനിയും നീക്കിയിട്ടില്ല. അല്‍ അറേബ്യപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈജിപ്ത് പ്രസിഡന്റ് സ്ഥാനം ഏറ്റതിനുശേഷവും പട്ടികയില്‍നിന്നും പേര് നീക്കിയിട്ടില്ലായെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്ക് നീക്കണമെങ്കില്‍ മുര്‍സി പ്രത്യേക ഹര്‍ജി നല്‍കണമെന്നും ഇതിനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് പാസ്പോര്‍ട്ട് ഓഫീസ് അധികൃതര്‍ നല്കുന്ന വിവരമനുസരിച്ച് 2012 മാര്‍ച്ച് വരെ 21,000 ഈജിപ്ത് പൗരന്മാര് യാത്രാ വിലക്ക് നേരിടുന്നുണ്ടെന്നാണ് കണക്ക്. മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രമുഖ നേതാക്കളില്‍ ഭൂരിപക്ഷം പേര്‍ക്കും വിലക്കുണ്ട്. മുസ്സീം ബ്രദര്‍ഹുഡിനെ നിയന്ത്രിക്കാന്‍ വേണ്ടി മുബാരക് ഭരണകൂടമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാന നേതാവ് മുഹമ്മദ് ബെഡായി, ഫ്രീഡം ഓഫ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്മാന് മഹദീ അഖീഫ് തുടങ്ങിയവരും യാത്രാവിലക്ക് നേരിടുന്നവരുടെ പട്ടികയിലാണ്. പല കാരണങ്ങളാല്‍ 2006 മുതല്‍ 2011 വരെ മുര്‍സി വീട്ടുതടങ്കലിലായിരുന്നു. അടുത്തിടെയാണ് മുബാറക്ക് ഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: