ബോസ്റ്റണ്‍: തിങ്കളാഴ്ച ലോകത്താകമാനം ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം നിശ്ചലമാകും. ‘ഇന്റര്‍നെറ്റ് ഡൂംസ് ഡേ’ എന്ന വിനാശകാരിയായ വൈറസിനെ തുടര്‍ന്നാണിത്. ഏതാണ്ട് മൂന്ന് ലക്ഷത്തി അമ്പതിനായിരം കംപ്യൂട്ടറുകളിലെ ഇന്റര്‍നെറ്റ് കണക്ഷനെ ഈ വൈറസ് ബാധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
കംപ്യൂട്ടറുകളിലെ ഇന്റര്‍നെറ്റ് സംവിധാനത്തെ ക്രിമിനകളുടെ സര്‍വറിലേക്ക് ദിശ തിരിച്ചുവിടാന്‍ തരത്തിലാണ് ഈ വൈറസിന്റെ രൂപകല്പന. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടു കൂടി ഈ വൈറസിന്റെ സാന്നിദ്ധ്യമുള്ള കംപ്യൂട്ടറുകള്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭിക്കാതെ വരും. ഈ വൈറസ് പൂര്‍ണമായും നീക്കാതെ പിന്നീട് കംപ്യൂട്ടറുകളില്‍ നെറ്റ് കണക്ഷന് ലഭിക്കുകയില്ല.
കഴിഞ്ഞ നവംബറിലാണ് എഫ്.ബി.ഐ ഈ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കയില്‍ മാത്രം 45,355 കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചുവെന്നാണ് കണക്ക്. എന്നാല്‍ അമേരിക്കയിലും മറ്റും സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കപ്പെട്ട സ്യൂസ്, സ്പൈ ഐ തുടങ്ങിയ വൈറസുകളെപ്പോലെ അത്ര അപകടകാരിയല്ല ഈ വൈറസെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.
2,45,000 കംപ്യൂട്ടറുകള്‍ ഇപ്പോഴും അലൂറിയന് മാല്‍വെയര്‍ വൈറസ് എന്നു അറിയപ്പെടുന്ന ഈ വൈറസിന്റെ ഭീഷണിയിലാണ്. അതേസമയം എ.ടി.ആന്റ് ടി, ടൈം വാര്‍ണര്‍ കേബിള്‍ പോലുള്ളവ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: