കോഴിക്കോട്: ഐസ്ക്ര്രിം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പോലീസുകാര്‍ ഞാണിന്മേല് കളി നടത്തിയതായി അന്വേഷി പ്രസിഡന്റ് കെ. അജിത പറഞ്ഞു. കോഴിക്കോട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അന്വേഷണ റിപ്പോര്‍ട്ട് തീരെ നെഗറ്റീവ് ആണെന്ന് കരുതുന്നില്ല. എവിടെയും തൊടാതെ കോടതി തീരുമാനിച്ചോട്ടെയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുലര്‍ത്തിയിരിക്കുന്ന നിലപാട്. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കുന്നിടത്തോളം ശക്തമായ നിലപാട് എടുക്കാന്‍ പോലീസുകാര്‍ക്ക് മടിയുണ്ടാകുമെന്നും അജിത കൂട്ടിച്ചേര്‍ത്തു.
ഇന്ന് കോഴിക്കോട് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടിയാണ് വി.എസ്.അച്യുതാനന്ദന് കോഴിക്കോട്ട് എത്തിയത്. പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്ക് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: