കൊച്ചി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കോര്പ്പറേഷന് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് ഇതിനുള്ള അജണ്ട കൗണ്‍സില്‍ പാസാക്കിയത്. 19 വര്‍ക്കിങ്ങ് കമ്മറ്റി ഗ്രൂപ്പുകള്‍ 16 ആയി കുറയ്ക്കാനും തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് പഞ്ചവത്സര പദ്ധതിയുടെയും ജനകീയാസൂത്രണ പദ്ധതികളുടെയും കാര്യങ്ങള്‍ തീരുമാനിച്ചത്. മാര്‍ഗരേഖ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ അംഗങ്ങള്‍ക്ക് നല്‍കുമെന്നും മേയര്‍ ടോണി ചമ്മണി പറഞ്ഞു. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങള്‍ക്കുള്ള പരിശീലനം ഇന്ന് രാവിലെ 9.30 മുതല്‍ 4.30 വരെ തൃശൂര്‍ കിലയില്‍ നടക്കും. പരിശീലനക്ലാസില്‍ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരും സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളും പങ്കെടുക്കും. ജനകീയാസൂത്രണ പദ്ധതിയില്‍ ജനങ്ങളുടെ താല്‍പ്പര്യം പരിഗണിക്കണം. ജനകീയാസൂത്രണ പദ്ധതിയെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് ആരോപിച്ചു.
എട്ട് വര്‍ഷങ്ങളായി ജോലിക്ക് വരാതിരുന്ന കോര്പ്പറേഷന് ഹെല്‍ത്ത് സര്‍ക്കിള്‍ ജീവനക്കാരനായിരുന്ന ദാമോദരന്‍ വിക്രമിനെ ജോലിയില്‍നിന്ന് പുറത്താക്കണമെന്ന സെക്രട്ടറിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന ദാമോദരന്‍ മെമ്മൊ നല്‍കിയെങ്കിലും മറുപടിയൊന്നും നല്‍കിയിരുന്നില്ല. ലീവ് പോലും എടുക്കാതെ ജോലിക്ക് വരാതിരുന്ന ദാമോദരന്‍ ജോലിയില്‍നിന്ന് ഒഴിവാക്കുമെന്നറിയിച്ചുള്ള നോട്ടീസും നല്‍കിയിരുന്നു. യാഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള സ്വന്തമായി ഭൂമി പോലുമില്ലാത്തയാളാണ് ദാമോദരന്‍ വിക്രമെന്നും ജോലിയില്‍നിന്ന് വിരമിച്ചശേഷം ഇത്രയും കടുത്ത നടപടി ദാമോദരനെതിരെ എടുക്കരുതെന്നും പ്രേമകുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാതെ കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് കൗണ്‍സിലര്‍ സുനില ശെല്‍വനും ആവശ്യപ്പെട്ടു. എന്നാല്‍ നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചെന്നും മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടി.ജെ. വിനോദ്, കൗണ്‍സിലര്‍മാരായ എന്‍.എ. ഷെഫീഖ്, സുനില്‍, പി.എസ്. പ്രകാശന്, എ.എച്ച്.}നിയാസ്, കെ.വി. മനോജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: