ലണ്ടന്‍: ഭീകരവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ലണ്ടനില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാധാരണക്കാര്‍ക്ക് നേരെ നിരന്തരമായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ക്രൈം ആന്റ് സെക്യൂരിറ്റി മന്ത്രി ജെയിംസ് ബ്രോക്കണ്‍ ഷെയര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും അതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ക്രൈം ആന്റ് സെക്യൂരിറ്റി മന്ത്രി ജെയിംസ് ബ്രോക്കണ്‍ ഷെയര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നും നിരോധിച്ച മറ്റ് സംഘടനകളുടെ പട്ടികയില്‍ ഇന്ത്യന്‍ മുജാഹിദീനെയും ഉള്‍പ്പെടുത്തിയതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭീകരവാദ നിയമം 2000 പ്രകാരം ബ്രിട്ടണില്‍ ഇന്ത്യന്‍ മുജാഹിദീനെ നിരോധിക്കുന്നതിന് എംപിമാര്‍ ഐക്യകണ്ഠേനയാണ് പ്രമേയം പാസ്സാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 166 പേര് കൊല്ലപ്പെട്ട 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീനും പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരിയത്ത് നിയമമനുസരിച്ച് ഇന്ത്യയെ മുസ്ലീം രാജ്യമാക്കാനാണ് ഈ ഭീകരവാദ സംഘടനയുടെ ശ്രമമെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് വിനോദസഞ്ചാരികളെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബോക്കണ്‍ ഷെയര്‍ പറഞ്ഞു. 2010 ജൂണിലാണ് ഇന്ത്യന്‍ മുജാഹിദീനെ ഇന്ത്യയില്‍ നിരോധിച്ചത്. അടുത്തിടെ നടന്ന പല ഭീകരാക്രമണങ്ങളിലും ഇന്ത്യന്‍ മുജാഹിദീന്‍ പങ്കുണ്ട്. സംഘടനയ്ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണെന്ന് ആഭ്യന്തരമന്ത്രി ഡയാന ജോണ്സണ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: