ടെഹ്റാന്: ആണവ വിഷയത്തെ സംബന്ധിച്ചുള്ള വോട്ടിംഗ് ഫലം ദേശീയ ടെലിവിഷന്റെ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നും ബിബിസി ഹാക്ക് ചെയ്തെന്ന് ഇറാന്. ആണവ വിഷയത്തില്‍ രാജ്യത്തെ വോട്ടിംഗ് ഫലം ചോര്ത്തുന്നതിനുവേണ്ടിയാണിത്. ബിബിസിയുടെ ഫാഴ്സി ഭാഷാ ചാനല്‍ വോട്ടിംഗ് ഫലം പുറത്തുവിട്ടിരുന്നു.
ആണവ വിഷയത്തില്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കുന്നതിനെ 63 ശതമാനം അനുകൂലിച്ചായിരുന്നു റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ 24 ശതമാനം പേരാണ് സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കുന്നതിനെ അനുകൂലിച്ചതെന്നും ഇറാന് വെളിപ്പെടുത്തി. ബാക്കിയുള്ളവര്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു ഹോര്വൂസ് കടലിടുക്കില്‍നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കണമെന്നായിരുന്നു അവരുടെ അഭിപ്രായം.
പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു വോട്ടിങ്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണം ബിബിസി അധികൃതര്‍ നിഷേധിച്ചു. ഇറാന്റെ മാധ്യമ തന്ത്രങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പ്രസ്താവനയില്‍ ബിബിസി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: