ചെന്നൈ: ചെന്നൈയില്‍ പരിശീലനത്തിനെത്തിയ ഒമ്പത് ശ്രീലങ്കന്‍ പൈലറ്റുമാരെ ഉടന്‍ തിരച്ചയയ്ക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ- ശ്രീലങ്ക കരാര്‍ പ്രകാരം തമ്പാരം എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് പൈലറ്റുമാര്‍ പരിശീലനത്തിനെത്തിയിരിക്കുന്നത്.
ആഭ്യന്തര യുദ്ധകാലത്തു സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന ലോക രാജ്യങ്ങളുടെ ആവശ്യം ലങ്കന്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണു ജയലളിതയുടെ നിലപാട്. പൈലറ്റുമാര്‍ക്കു പരിശീലനം നല്കുന്നതു തമിഴ്നാടിന്റെ വികാരത്തിനെതിരാണ്. ഇതിനെ ശക്തമായി അപലപിക്കുന്നതായും ജയലളിത പറഞ്ഞു.
യുദ്ധ ശേഷവും ശ്രീലങ്കയിലെ തമിഴ് ന്യൂനപക്ഷം കടുത്ത വിവേചനം നേരിടുന്നുവെന്നു പരാതിയുണ്ട്. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് തുല്യപ്രാധാന്യം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കെ ശ്രീലങ്കന്‍ സൈനികര്‍ക്ക് ചെന്നൈയിലെ വ്യോമസേന ആസ്ഥാനത്ത് പരിശീലനം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി തമിഴ് ജനതയോടുള്ള അവഹേളനമാണെന്ന് ജയലളിത കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: